Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Caution Advised

മ​ഴ ക​ന​ക്കും, ജാ​ഗ്ര​താ നി​ർ​ദേ​ശം; നാല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​നി​​​യാ​​​ഴ്ച വ​​​രെ സം​​​സ്ഥാ​​​ന് അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. ഒ​​​റ്റ​​​പ്പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത​​​തോ അ​​​ത്യ​​​ന്തം ക​​​ന​​​ത്ത​​​തോ ആ​​​യ മ​​​ഴ​​​യ്ക്കാ​​ണു സാ​​​ധ്യ​​​ത. ഇ​​​ന്നു മു​​​ത​​​ൽ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ടും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചു.

ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ടും മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചു. യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​റി​​​ൽ ഏ​​​ഴു മു​​​ത​​​ൽ 11 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കും ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ൽ 11 മു​​​ത​​​ൽ 20 സെ​​​ന്‍റിമീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കു​​​മാ​​​ണു സാ​​​ധ്യ​​​ത.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ടും മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചു. വെ​​​ള്ളി​​​യാ​​​ഴ്ച തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ടും മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും ശ​​​നി​​​യാ​​​ഴ്ച ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ടും മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചു.

കേ​​​ര​​​ള, ക​​​ർ​​​ണാ​​​ട​​​ക തീ​​​ര​​​ത്തും ല​​​ക്ഷ​​​ദ്വീ​​​പ് ഭാ​​​ഗ​​​ത്തും ശ​​​നി​​​യാ​​​ഴ്ച വ​​​രെ കാ​​​റ്റി​​​ന്‍റെ വേ​​​ഗം ചി​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ൽ 60 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ ആ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക​​​ട​​​ലി​​​ൽ പോ​​​ക​​​രു​​​തെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി.

Latest News

Corehub Up